കേന്ദ്രബജറ്റ് നാളെ, പ്രതീക്ഷകൾ ഇങ്ങനെ | Oneindia Malayalam

2018-01-31 1,112

ജി എസ് ടി ബില്‍ പാര്‍ലെമന്‍റില്‍ അവതരിപ്പിച്ചതിന് ശേഷമുള്ള ആദ്യ ബജറ്റാണ് ഫിബ്രവരി ഒന്ന് വ്യാഴാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കുന്നത്. 201൮ ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള സമ്പൂര്‍ണ ബജറ്റ് കൂടിയാണിതെന്ന പ്രത്യേകയും ഉണ്ട്. കാര്‍ഷികമേഖലയ്ക്കും ഗ്രാമീണമേഖലയ്ക്കും അര്‍ഹമായ പ്രധാന്യം ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.സമ്പന്ന കര്‍ഷകരില്‍ നിന്ന് നികുതി ഈടാക്കാനുള്ള നടപടിയുണ്ടാകും. കാര്‍ഷിക ഉത്പന്നങ്ങളെ നികുതി മുക്തമാക്കാന്‍ സാധിക്കില്ലെന്ന് കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ജി എസ് ടി നിരക്കുകള്‍ കുറക്കുന്നത് സംബന്ധിച്ചുള്ള തിരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നികുതി ഇളവ് സംബന്ധിച്ച തിരുമാനം ബജറ്റില്‍ ഉണ്ടാവുമെന്നാണ് സൂചന. ഗ്രാമീണ വികസനത്തിന് ബജറ്റില്‍ മുന്‍തൂക്കം നല്‍കുന്ന പദ്ധതികള്‍ ഉണ്ടാകും.നികുതിദായകര്‍ക്ക് ഇളവ് നല്‍കുന്ന കാര്യമാണ് സര്‍ക്കാര്‍ കാര്യമായി പരിഗണിക്കുന്നത്. ആദായ നികുതിയുടെ അടയ്‌ക്കേണ്ട പരിധി ഉയര്‍ത്താനും സാധ്യതയുണ്ട്.

Videos similaires